മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; കേരളത്തിന് മുന്നറിയിപ്പ് നൽകാതെ തുറന്നതില്‍ പ്രതിഷേധം

കേരളത്തിന് മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 4 ഷട്ടറുകളാണ് തുറന്നത്. സംഭവത്തിൽ കേരളം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പെരിയാർ തീരത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നതാണ് നടപടിയെന്നും മുന്നറിയിപ്പ് നൽകാതെ വെള്ളം തുറന്ന് വിട്ടത് ശരിയായില്ലെന്നും തേനി കലക്ടറെ അറിയിച്ചു. എന്നാൽ
കുറഞ്ഞ അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് തമിഴ്‌നാടിന്റെ വിശദീകരണം.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. ഇപ്പോൾ സെക്കന്റിൽ 2 ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഒഴുക്കി കളയുന്നത്.

അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിട്ടാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ വഴി ഉയർന്ന തോതിൽ വെള്ളം പുറത്തേക്കൊഴുക്കേണ്ടി വരും. നിലവിൽ അത്തരം സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News