ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നുറങ്ങി; എ‍ഴുന്നേറ്റപ്പോള്‍ ട്രോള്‍ മ‍ഴയില്‍ കുതിര്‍ന്ന് കണ്ണന്താനം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ട്രോളന്മാര്‍; കണ്ടംവ‍ഴി ഓടി കണ്ണന്താനം

ട്രോളന്മാര്‍ക്ക് ഇപ്പോള്‍ ഒരു ആവശ്യമെയുള്ളൂ. തള്ളന്താനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കുമ്മനം ഗവര്‍ണറായി പോയതില്‍ പിന്നെ അല്ലറചില്ലറ സുരേന്ദ്രന്മാരെയും മാരെയും ,രമേശന്മാരെയും, ശോഭച്ചേച്ചിയെയും കൊണ്ട് തട്ടി മുട്ടിപ്പോകുകയായിരുന്നു. ഇമ്മാതിരി ദുരന്തം കുമ്മനത്തിന് ശേഷം ആദ്യമാണ്. ഇപ്പ‍ഴാണ് ഒരു റിലാക്സേഷനായതെന്നാണ് ട്രോളന്മാരുടെ ഭാഷ്യം.

ഉറക്കത്തില്‍ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ടെക്നിക്ക് കണ്ണന്താനത്തിനേ അറിയൂ. മഴ കാരണം ഒരു ദുരന്തം വന്നു പോയതേ ഉള്ളു ദേ വന്നിരിക്കുന്നു അടുത്തത് ,കിടപ്പ് കലക്കി ഒരു കൂളിംഗ് ഗ്ലാസ് കൂടിആകാമയിരുന്നു തുടങ്ങി കിടിലന്‍ ട്രോളുകളാണ് വരുന്നത്.

ചില ട്രോളുകള്‍ ഇങ്ങനെ

മഴ കാരണം ഒരു ദുരന്തം വന്നു പോയതേ ഉള്ളു ദേ വന്നിരിക്കുന്നു അടുത്തത്. ഉറക്കത്തിൽ പോലും ഫോട്ടോ എടുത്തു അത് ഫേസ്ബുക് ഇൽ ഇടാൻ കാണിച്ച ആ വല്യ മനസു കാണാതെ പോകരുത് ആരും കിടപ്പ് കലക്കി ഒരു കൂളിംഗ് ഗ്ലാസ് കൂടിആകാമയിരുന്നു.

ഇപ്പൊഴാണ്‌ സാർ പ്രളയം അക്ഷരാർത്ഥത്തിൽ ദേശീയ ദുരന്തമായത്‌! ഉറക്കത്തിൽ ഫോട്ടോ എടുത്ത്‌ പോസ്റ്റ്‌ചെയ്ത അങ്ങയിലെ extra ordinary കാലിബറിനെ പ്രണമിക്കുന്നു.

അതെ ജനങ്ങൾ ഇതു പോലെയുള്ള കോമഡി മറക്കില്ല , ട്രോളേഴ്‌സ് കുറേ കാലം ഇതു വെച്ച് പൊരിച്ചോളും , അപ്പോഴേക്കും ഇയാൾ തന്നെ വേറെ കൊണ്ട് വന്നു കൊടുക്കും ,

എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ അവസ്ഥ
ഡ്യൂവൽ പേഴ്സണാലിറ്റി എന്നൊക്കെ പറയും..ഈ രോഗം വന്നു കഴിഞ്ഞാൽ രോഗിക്ക് അമാനുഷിക ശക്തികൾ ആണ്.urangi കിടന്നു കൊണ്ട് ഫോട്ടോ എടുക്കാം അത് പോസ്റ്റ് ചെയ്യാം.

ഡ്യൂവൽ പേഴ്സണാലിറ്റി എന്നൊക്കെ പറയും..ഈ രോഗം വന്നു കഴിഞ്ഞാൽ രോഗിക്ക് അമാനുഷിക ശക്തികൾ ആണ്.urangi കിടന്നു കൊണ്ട് ഫോട്ടോ എടുക്കാം അത് പോസ്റ്റ് ചെയ്യാം
കൊച്ചു പാന്റില്‍ മൂത്രം ഇട്ടുഉണ്ടല്ലോ..
തലടെ മീതെ ഒരു ചെറ്യേ നെലവെളക്ക് ണ്ടാർന്നെങ്കി, ഒന്നൂടെ നന്നായിനീ…..
ഉറങ്ങിയാൽ Miss call വന്നത് അറിയുമോ ഫ്ലൈറ്റ് എടുത്ത് പോകാനുള്ളതല്ലെ
എന്താ കഥ. പാന്റിൽ മുള്ളിയോ.. ഉറക്കത്തിൽ മുള്ളുന്ന അസുഖം വലതും ഉണ്ടോ തള്ളാന്താനമേ ?

ഏതായാലും അവസാനം കണ്ണന്താനത്തിന്‍രെ വിശദീകരണവും എത്തി. പേഴ്സണൽ സ്റ്റാഫിലെ ആരോ ചെയ്ത പണിയാണത്രേ..ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News