എരിവും പുളിയും കൂടി നട്ടുച്ചക്ക് നല്ല മോര് കുടിച്ചാലോ? ആരോഗ്യത്തിലും രുചിയിലും കേമനാണ് മോര്

പച്ചമുളകും ഉപ്പും ഇഞ്ചിയുമൊക്കെയിട്ട് നട്ടുച്ചയ്ക്ക് മോര് കുടിക്കാനിഷ്ടമില്ലാത്ത ആരുമില്ല. രുചിക്കപ്പുറം മോരില്‍ നിരവധി ആരോഗ്യപ്രദമായ കാര്യങ്ങള്‍ നല്‍കുന്നുണ്ട്..
തൈര് കടഞ്ഞ് വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പ് കുറഞ്ഞ പാനീയമാണ് മോര്.

എത്ര വലിയ ക്ഷീണവും തളര്‍ച്ചയും ഉണ്ടെങ്കിലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മോര് ഓരോ ദിവസം ചെല്ലുന്തോറും പുളി കൂടി വരുന്നു. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും.

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മോര് ഉത്തമമാണ്…
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോര്. മോര് ഭക്ഷണ ശേഷം കുടിക്കുന്നത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു…

മോരിനോടൊപ്പം അല്‍പം ഇഞ്ചിയും പച്ചമുളകും ചേരുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു…. നെഞ്ചിരിച്ചിലിനും നല്ല മാര്‍മാണ് മോര്….. പാലിനേക്കാള്‍ കൊഴുപ്പ് കുറവാണെന്നതും മോരിന്റെ പ്രത്യേകതയാണ്.

മാത്രമല്ല വിറ്റാമിന്‍ ബി 12, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം മോരില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ്…. നിര്‍ജ്ജലീകരണം കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് മോര്.

ദിവസവും മോര് കുടിക്കുന്നത് എല്ലിനും പല്ലിനും വളരെയധികം സഹായിക്കുന്നു. കുട്ടികള്‍ക്ക് ഇടക്കിടെയുണ്ടാവുന്ന പൊട്ടലും ചതവും എല്ലാം ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് മോര് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു ഗ്ലാസ്സ് മോരിലൊതുങ്ങാത്ത കൊളസ്‌ട്രോളില്ല എന്ന് തന്നെ പറയാം. അത്രക്കും ഗുണമാണ് ഇത് ശരീരത്തിന് ചെയ്യുന്നത്. ടോക്‌സിന്‍ ശരീരത്തില്‍ അധികമായാല്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു മോര്.

ഒരു ഗ്ലാസ്സ് മോര് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയുന്നു. ഇതിലുള്ള ആന്റ് ബാക്ടീരിയല്‍ ആന്റി വൈറല്‍ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നു….

ദാഹിക്കുമ്പോള്‍ മറ്റ് പല പാനീയങ്ങളും കുടിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ഇനി ഒരു ഗ്ലാസ്സ് മോര് തന്നെ കുടിച്ച് നോക്കണം… ആരോഗ്യത്തിന് ബെസ്റ്റ് മോര് തന്നാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News