വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം

വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി തീരുമാനം.

മൊറട്ടോറിയത്തിന് ജൂലൈ 31 മുതൽ പ്രാബല്യം. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം.

കാർഷിക വായ്പകൾ പുനക്രമീകരിക്കാൻ അഞ്ച് വർഷത്തെ സാവകാശം.

വെള്ളപ്പൊക്കത്തിൽ സ്റ്റോക്ക് നഷ്ടമായ വ്യാപാരികൾക്ക് പുതിയ വായ്പ നൽകും. തിരിച്ചടവിന് സാവകാശം അനുവദിക്കും.

മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി ബാങ്കേഴ്സ് സമിതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News