മുന്നറിയിപ്പ് ഇല്ലാതെയാണ് ഡാമുകൾ തുറന്നതെന്ന ആരോപണം അടിസ്ഥാന രഹിതം; അറിയിപ്പ് നൽകി മുൻകരുതൽ എടുത്താണ് ഡാമുകൾ തുറന്നത്; തെളിവുകൾ ഹാജരാക്കാൻ തയ്യാറെന്ന് കെഎസ്ഇബി ചെയർമാൻ

മുന്നറിയിപ്പ് ഇല്ലാതെയാണ് സംസ്ഥാനത്തെ ഡാമുകൾ തുറന്നുവിട്ടതെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള. കൃത്യമായ അറിയിപ്പ് നൽകി മുൻകരുതൽ എടുത്താണ് ഡാമുകൾ തുറന്നതെന്നും തെളിവുകൾ ഹാജരാക്കാൻ തയ്യാറാണന്നും ചെയർമ്മാൻ പീപ്പിൾ ടി വിയോട് പറഞ്ഞു.

സംസ്ഥാനത്തെ ഡാമുകൾ മുന്നറയിപ്പ് നൽകാതെ തുറന്ന് വിട്ടതാണ് പ്രളയിത്തിന് കാരണമായതെന്നുള്ള ആരോപണം ദുരുദ്ദേശപരമാണന്നും കൃത്യമായ അറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിട്ടിയുടെ സഹായത്തോടെ മുൻകരുതൽ എടുത്താണ് ഡാമുകൾ തുറന്നതെന്നും കെ എസ് ഈ ബി ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു.

ആരോപണ മുന്നയിക്കുന്നവർക്ക് മുന്നിൽ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണന്നും ചെയർമ്മാൻ പീപ്പിൾ ടി വിയോട് പറഞ്ഞു.

കെ എസ് ഇ ബി കൃത്യമായാണ് നടപടികൾ പൂർത്തിയാക്കിയത്. മുല്ലപ്പെരിയാറിന്‍റെ എല്ലാ ഷട്ടറുകളും തുറന്ന് വിട്ടത് ഇടുക്കി ഡാമിലേക്കുള്ള നീരൊ‍ഴുക്ക് കൂട്ടി. അതിനാൽ ഇടുക്കിയിൽ നിന്നും തുറന്ന് വിട്ട വെള്ളത്തിന്‍റെ അളവ് കൂട്ടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബാണാസുരാസാഗർ ഡാം ജൂലൈ 15ന് തന്നെ നിറഞ്ഞിരുന്നു.ഡാം തുറന്നില്ലായിരുന്നെങ്കിൽ വലിയ ദുരന്തംമുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News