കേരളം മികച്ച രക്ഷാപ്രവര്‍ത്തന മാതൃക സൃഷ്ടിച്ചു; സര്‍ക്കാറിനെതിരെ നടക്കുന്നത് കുത്സിത നീക്കം; പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും ബാലകൃഷ്ണപിള്ള

കേരളം മികച്ച രക്ഷാപ്രവര്‍ത്തന മാതൃക സൃഷ്ടിച്ചുവെന്നും  മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപ്പിള്ള.

പ്രളയം മനുഷ്യ സൃഷ്ടിയല്ല.  മനുഷ്യന് സാധ്യമായതെല്ലാം ചെയ്തു. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡാമുകളില്‍ വെള്ളം ഉയരുന്നത് മനുഷ്യ സൃഷ്ടിയല്ല. ഡാമുകളില്ലാത്ത നദികളിലും വെള്ളമുയര്‍ന്നിരുന്നു.

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതു കൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

സര്‍ക്കാറിനെതിരെ നടക്കുന്നത് കുത്സിത നീക്കങ്ങളാണ്.  ഡാമുകള്‍ തുറക്കുന്നതിന് മുമ്പ്  സര്‍ക്കാര്‍മുന്നറിയിപ്പ് നല്‍കിയില്ലെന്ന  പ്രതിപക്ഷത്തിന്‍റെ  ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here