പ്രളയം മനുഷ്യസൃഷ്ടിയെന്ന ആരോപണം അടിസ്ഥാന രഹിതം; ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പു നല്‍കി; കെഎസ്ഇബിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഡാംസേഫ്റ്റി ചെയര്‍മാന്‍

പ്രളയം മനുഷ്യസൃഷ്ടിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ സി എന്‍ രാമചന്ദ്രന്‍ നായര്‍.  കൃത്യമായ മുന്നറിയിപ്പ് നല്‍കി പകല്‍ സമയത്താണ് ഡാമുകള്‍ തുറന്നത്.

ഇടമലയാര്‍ നേരത്തെ തുറന്നതുകൊണ്ടാണ് ഇടുക്കി തുറക്കാന്‍ വൈകിയത്.  എല്ലാ ഡാമുകളും ഒരുമിച്ച് തുറന്ന് വെള്ളപ്പൊക്കം ഇല്ലാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍  അപ്രതീക്ഷിതമായ കനത്ത മ‍ഴയില്‍ ഡാമുകള്‍ തുറക്കേണ്ടി വരികയായിരുന്നു.

സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയെങ്കിലും പലരും  മാറി താമസിക്കാന്‍  വിമുഖത കാണിച്ചു. ഡാം തുറക്കാതിരുന്നത് കെ എസ് ഇ ബി യുടെ അത്യാര്‍ത്തിയാണ് എന്നു പറയുന്നതും അര്‍ത്ഥശൂന്യമാണ്.

ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ് ഉണ്ടായത്.  ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതും മുന്നറിയിപ്പോടെയാണ്.  മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിസന്ധി ഘട്ടത്തില്‍ സമയബന്ധിതമായി ഇടപെട്ടു.

വിജയകരമായി പ്രകൃതി ദുരന്തത്തെ അതിജീവിക്കാന്‍ ക‍ഴിഞ്ഞതും അതുകൊണ്ടു മാത്രമാണ്. ഡാമുകള്‍ സംരക്ഷിച്ച് നിര്‍ത്താന്‍ ക‍ഴിഞ്ഞതിന് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here