കേരളത്തെ സഹായിക്കാനായി ഭക്ഷ്യധാന്യങ്ങളുമായി ഇതരസംസ്ഥാനങ്ങള്‍; നല്ല മനസുകള്‍ക്ക് നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി ഛത്തീസ്ഘട്ട്, തെലുങ്കാനാ, ആന്ധ്രാ സംസ്ഥാനങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെലുങ്കാനയില്‍ നിന്നും 500 മെട്രിക് ടണ്‍ അരി കേരളത്തിലേക്ക് അയച്ചു. ഛത്തീസ്ഘട്ടിന്റെ 2500 ടണ്‍ അരിയും ആന്ധ്രയുടെ 2000 ടണ്‍ അരിയും ദുരിതാശ്വാസത്തിനായി കേരളത്തില്‍ എത്തും. കേരളത്തെ സഹായിക്കാന്‍ സന്നദ്ധമായ ആ നല്ല മനസുകള്‍ക്ക് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓരോ പഞ്ചായത്തു വാര്‍ഡിനും 25,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓരോ മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡിനു 50,000 രൂപാ വെച്ചും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News