42,000 രൂപ കളക്ഷനിലൂടെ ഹോളിവുഡിലെ ചരിത്ര ഫ്ലോപ്പായി ബില്യണയര്‍ ബോയ്‌സ് ക്ലബ്; നിര്‍മാണ ചെലവ് 150 ലക്ഷം ഡോളര്‍

150 ലക്ഷം ഡോളര്‍ ചെലവ‍ഴിച്ച് നിര്‍മിച്ച ഹോളിവുഡ് ചിത്രത്തിന്‍റെ തീയറ്റര്‍ കളക്ഷന്‍ 42000 രൂപ മാത്രം. ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ വെറും 8563 രൂപയും.

രണ്ടുവട്ടം മികച്ച നടനുള്ള ഓസ്‌ക്കർ പുരസ്‌കാരം കരസ്ഥമാക്കിയ കെവിന്‍ സ്പാസിയുടെ പുതിയ ചിത്രം ബില്യണയര്‍ ബോയ്‌സ് ക്ലബ് എന്ന ചിത്രമാണ് ഹോളിവുഡ്
ദുരന്തങ്ങളുടെ പുതിയ ചരിത്രമെ‍ഴുതിയത്.

ജൂലൈ 19 ന് റിലീസ് ചെയ്ത ചിത്രം ചൊവ്വാഴ്ച വരെ തിയ്യറ്ററുകളിൽ നിന്നുനേടിയത് വെറും 42000ത്തോളം രൂപയാണെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളിവുഡില്‍ സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമാണ് ബില്യണയര്‍ ബോയ്‌സ് ക്ലബ് എന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

അപ്രതീക്ഷിതമായി കിട്ടിയ പണം ധാരാളിത്തത്തിലൂടെ ചെലവ‍ഴിക്കുന്ന യുവാക്കളെക്കുറിച്ചാണ് ചിത്രം. സംഭവകഥയെ അടിസ്ഥാനമാക്കി ജെയിംസ് കോക്‌സ് ഒരുക്കിയിരിക്കുന്നചെയ്യുന്ന ഈ ചിത്രം രണ്ടുവട്ടം മികച്ച നടനുള്ള ഓസ്‌ക്കർ പുരസ്‌കാരം കരസ്ഥമാക്കിയ കെവിന്‍ സ്പാസിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സിനിമയാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

ജെയിംസ് കോക്‌സും ക്യാപ്റ്റന്‍ മോസ്‌നറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  2010 ലാണ് ബില്യണയര്‍ ബോയ്‌സ് ക്ലബിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്ത് വരുന്നത്.

2015 ലാണ് സിനിമ ചിത്രീകരിക്കുന്നത്. മൂന്ന് വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്. റിലീസിന് ശേഷം ആ‍ഴ്ചകള്‍ക്കുള്ളില്‍ തന്നെ ചിത്രം ഇന്‍റര്‍നെറ്റില്‍ സൗജന്യമായി കാണാനും ക‍ഴിയുന്ന
സ്ഥിതിയാണിപ്പോള്‍.

കെവിന്‍ സ്പാസിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടനും സംവിധായകനുമായ ടോണി മൊന്‍റായടക്കം നിരവധിപേര്‍ സ്പാസിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയിന്‍സ്റ്റീനെതിരേ സിനിമാലോകത്തിന്‍റെ വെളിപ്പെടുത്തലുകള്‍ വിവാദമായ സാഹചര്യത്തിലാണ് സ്പാസിയും വെട്ടിലായത്.

ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ സ്പാസിയെ ചില ചിത്രങ്ങളില്‍ നിന്ന് സംവിധായകര്‍ നീക്കം ചെയ്തിരുന്നു. റിഡ് ലി സ്കോട്ട് തയ്യാറാക്കുന്ന ഓള്‍ ദ മണി ഇന്‍ ദ വേള്‍ഡ് എന്ന ചിത്രത്തില്‍ സ്പാസിക്ക് പകരം പ്രധാന വേഷം ചെയ്ത ക്രിസ്റ്റഫര്‍ പ്ലമ്മറിന് ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. ഹൗസ് ഓഫ് കാര്‍ഡ്സ് എന്ന ചിത്രം പാതിവ‍ഴിയില്‍ നില്‍ക്കെ നിര്‍മാതാക്കാളായ നെറ്റ്ഫ്ലിക്സ് സ്പാസിയെ പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel