ടെന്‍റ്ബ്രിജില്‍ ഇന്ത്യയുടെ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ 203 റണ്‍സിന്‍റെ മിന്നും ജയം

ടെന്‍റ് ബ്രിഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 203 റണ്‍സിന്‍റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്തായി.

9 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അവസാന ദിവസം 6 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.
അഞ്ചാം ദിവസം ആൻഡേഴ്സനെ അശ്വിന്‍റെ പന്തിൽ രഹാനെ ക്യാച്ചെടുത്ത് പുറത്താക്കി.

അഞ്ചു വിക്കറ്റുകൾ വീ‍ഴ്ത്തി ഇംഗ്ലണ്ടിനെ തകർത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയുടെ വിജയശിൽപി. ഒന്നാം ഇന്നിങ്ങ്സിൽ 168 റൺസ് ലീഡ് നേടിയ ഇന്ത്യ, ഏഴു വിക്കറ്റിനു 352 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.

ഒന്നാം ഇന്നിങ്ങ്സില്‍ 161ന് പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ 317 റണ്‍സെടുത്തു. 106 റണ്‍സോടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജോ റൂട്ടായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ രണ്ടു വിക്കറ്റുകളും മുഹമ്മദ് ഷാമി, ഹാര്‍ദിക് പാണ്ഡ്യ, ആർ.അശ്വിൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-1 എന്ന നിലയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News