കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്; കേരളത്തിന് വേണ്ടി ദുബായ് പൊലീസിന്റെ വീഡിയോ സന്ദേശം ശ്രദ്ധ നേടുന്നു

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന്, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന ദുബായ് പോലീസിന്റെ വീഡിയോ സന്ദേശം ശ്രദ്ധ നേടുന്നു.

ദുബായ് പോലീസും യുഎഇ സര്‍ക്കാരും ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയത്. പ്രളയത്തില്‍ അകപ്പെട്ടവരെ ഹെലികോപ്ടറില്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തതിന്റെയടക്കം ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയില്‍ കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന സന്ദേശമാണ് ദുബായ് പോലീസ് നല്‍കുന്നത്.

ദുബായ് പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വീഡിയോയിലുണ്ട്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ ഭരണാധികാരികള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു . കേരളത്തിന് പിന്തുണ അറിയിച്ച് യുഎഇ മീഡിയ ഓഫീസും വീഡിയോ സന്ദേശം പുറത്തിറക്കിയിട്ടുണ്ട്.

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വീഡിയോ പുറത്തിറക്കിയത്.

കേരളത്തെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ ട്വീറ്റ് ചെയ്തത് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here