ടെസ്റ്റ് വിജയം കേരളത്തിന് സമര്‍പ്പിച്ച് കൊഹ്ലി

ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റ് വിജയം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് സമര്‍പ്പിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ജയിച്ച ശേഷം നായകന്‍ വിരാട് കോഹ്ലിയാണ് വിജയം കേരളത്തിന് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

കേരളം ഇപ്പോള്‍ വിഷമഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇന്ത്യന്‍ ടീമെന്ന നിലയില്‍  ഇത് ചെയ്യേണ്ടത് കടമയാണെന്നും വിരാട് കോഹ്ലി കൂട്ടിച്ചേര്‍ത്തു.

203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അഞ്ച് കളികളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-1ന് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News