സ്‌കൂട്ടറിലിടിച്ച ബൈക്കില്‍ നിന്ന് മാതാപിതാക്കള്‍ തെറിച്ചുവീണു; മുന്നിലിരുന്ന കുരുന്നുമായി ബൈക്ക് മുന്നോട്ട് പാഞ്ഞു

ആക്ഷന്‍ സിനിമകളില്‍ പോലും കാണാനാകാത്ത ദൃശ്യങ്ങള്‍ അരങ്ങേറിയത് ബംഗളുരുവിലാണ്.

തിരക്കേറിയ റോഡിലൂടെ അതിവേഗത്തില്‍ പായുന്ന ബൈക്ക് മുന്നില്‍ പോകുന്ന സ്‌കൂട്ടറിന് പിന്നിലിടിക്കുന്നു. ബൈക്കോടിച്ചിരുന്ന യുവാവും പിന്നിലിരുന്ന യുവതിയും ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീഴുമ്പോഴും മുന്നിലിരുന്ന അഞ്ച് വയസുള്ള പെണ്‍കുട്ടിയുമായി ബൈക്ക് മുന്നോട്ട് പായുന്നു.

റോഡിന്റെ ഇടതുവശത്തുകൂടി കുതിച്ച ബൈക്ക് പതിയെ വലതുവശത്തേക്ക് മാറി ഇരട്ടവരി പാതയുടെ മീഡിയനിലിടിച്ച് മറിയുന്നു.

ബൈക്കിലിരുന്ന കുരുന്ന് വീണതാകട്ടെ മീഡിയനിലെ പുല്‍പരപ്പിലേക്കും. പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാര്‍ ഓടിക്കൂടി പെണ്‍കുട്ടിയെ എടുത്തുയര്‍ത്തുമ്പോഴേക്കും മാതാപിതാക്കളും ഒപ്പമെത്തി.

വീഡിയോ കാണാം

ബൈക്കിന് പിന്നില്‍ കാറില്‍ സഞ്ചരിച്ചിരുന്ന കാര്‍ത്തിക് ഗൗഡ ഡാഷ് ക്യാമില്‍ പകര്‍ത്തിയതാണ് ഈ വീഡിയോ.
അപകടത്തില്‍ നിന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News