മാച്ച് ഫീസ് മു‍ഴുവന്‍ കേരളത്തിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ടീം ഇന്ത്യ

പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ ലോകത്തിന്‍റെ നാനാ കോണിലും മനുഷ്യ സ്നേഹികളെല്ലാം ഒന്നിക്കുകയാണ്. ഇവര്‍ക്കൊപ്പം ചേരുകയാണ് ടീം ഇന്ത്യയും.

അഞ്ച് മത്സരങ്ങളുള്ള ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മികച്ച തിരിച്ച് വരവുനടത്തിയ ശേഷമാണ് തീരുമാനമെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മത്സര ശേഷം ഈ വിജയം കേരളത്തിലെ അതിജീവിച്ച ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന കോഹ്ലിയുടെ പ്രഖ്യാപനം കൈയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ദൈവത്തിന്‍റെ സ്വന്തം നാട് അതിജീവനത്തിന്‍റെ പാതയിലാണ് നിരവധിപേര്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. ടീം ഇന്ത്യ എന്ന നിലയില്‍ ഞങ്ങളും അവര്‍ക്കൊപ്പമാണ്.

പതിനഞ്ച് ലക്ഷം രൂപയാണ് ഒരു മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുക. ഈ തുകയാണ് താരങ്ങള്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുക.

ടീം അംഗങ്ങള്‍ മു‍ഴുവനായും ഈ തുക നല്‍കുമ്പോള്‍ ഇത് ഏതാണ്ട് രണ്ട് കോടിയോളം രൂപവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News