പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ഈ മാസം 29 മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും.
ഈ മാസം 26 വരെയായിരുന്നു സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. എയര്‍ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടെയും ഇടയില്‍ 90 ശതമാനവും പ്രളയദുരിതത്തില്‍പ്പെട്ടവരാണ്.
മാത്രമല്ല, തൊട്ടടുത്ത ഹോട്ടലുകളും റസ്റ്റോറന്‍റുകളും പ്രവര്‍ത്തനരഹിതമാണ്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മതിയായ സേവനം നല്‍കുന്നതിലുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
29ന് രണ്ട് മണി മുതലായിരിക്കും സര്‍വ്വീസുകള്‍ പുനരാരംഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here