കേരളത്തിന് നല്‍കിയ പിന്തുണയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി

കേരളം നേരിട്ട മഹാ ദുരന്തത്തെ അന്താരാഷ്ട്ര സമൂഹം നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോ‍ഴും കേരളത്തോടുള്ള എെക്യദാര്‍ഢ്യവും പിന്‍തുണയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ദുരന്തം അതിജീവിച്ച കേരളത്തോടുള്ള എെക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഇന്ന് രംഗത്ത് വന്നിരുന്നു.

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ന് ഇന്ത്യ നേടിയ വിജയം പൊരുതുന്ന കേരള ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു.

കേരള ജനതയ്ക്ക് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്‍തുണയ്ക്ക് നന്ദി പറയുന്നുവെന്നാണ് പിണറായി വിജയന്‍ ഇന്ന് ട്വിറ്ററില്‍ കുറിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here