കേരളത്തിന് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും രംഗത്ത്. സുപ്രീം കോടതിക്ക് സമീപം ദുരിതാശ്വാസ സാധന സാമഗ്രികള്‍ ശേഖരിക്കുന്നിടത്ത് നാലു പെട്ടികളുമായാണ് ചീഫ് ജസ്റ്റിസ് എത്തിയത്.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അഭിഭാഷകരുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും രാജ്യം കേരളത്തിനൊപ്പമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അഭിഭാഷകരടങ്ങിയ സംഘം സുപ്രീം കോടതിക്ക് സമീപം ദുരിതാശ്വാസ സാധന സാമഗ്രികള്‍ ശേഖരിക്കുന്നത്തിലാണ് ചീഫ് ജസ്റ്റിസും പങ്കെടുത്തത്. ദുരിതബാധിതര്‍ക്ക് നല്‍കാന്‍ പുതപ്പും ബിസ്‌കറ്റുംമടങ്ങിയ നാലു പെട്ടികളുമായാണ് ചീഫ് ജസ്റ്റിസ് എത്തിയത്.

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അഭിഭാഷകരുടെ ഇടപെടല്‍ പ്രശംസനീയമാണ്. ദുരന്തം ഏതു സംസ്ഥാനത്തു ഉണ്ടായാലും ഇതു പോലെ മനുഷ്യത്വ പരമായ സമീപനങ്ങള്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ തുടങ്ങി നിരവധിപ്പേര്‍ സഹായങ്ങളുമായി എത്തിയിരുന്നു. ദില്ലിയില്‍ നിന്ന് സമാഹരിക്കുന്ന അവശ്യ വസ്തുക്കള്‍ കേരളത്തിലെ അഭിഭാഷകര്‍ മുഖാന്തരം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
വ്യക്തമാക്കി.

ജാതി മത ഭേദമന്യേ ഒരു വിത്യാസവുമില്ലാതെയാണ് കേരളത്തിനെ സഹായിക്കാന്‍ ഒരു കൂട്ടം ജനങ്ങളിറങ്ങിയത്. പ്രളയത്തില്‍പ്പെട്ട കേരളത്തെ എന്തു വിലകൊടുത്തും പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് സുപ്രീംകോടതിയിലെ അഭിഭാഷകരും മറ്റു ജനങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News