ചെങ്ങന്നൂര്‍ സാധാരണ നിലയിലേക്ക് എത്തുന്നു; പമ്പനദി സാധാരണ നിലയിലേക്ക്; ശുചീകരണത്തിൽ പങ്കാളികളായി ഡിവെെഎഫ്ഐ പ്രവർത്തകരും

ചെങ്ങന്നൂർ: ചെങ്ങന്നൂർ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വെള്ളം കയറിയ വീടുകൾ വൃത്തിയാക്കുക എന്ന ജോലിയിൽ ആണ് ജനം കൂടുതൽ വ്യാപൃതരായിരുന്നത് . ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ വീടുകൾ വൃത്തിയാക്കി.

ഇനിയും കടകൾ തുറക്കാത്തവരുടെ ലൈസെൻസ് റദ്ദാക്കുമെന്ന് റവന്യു അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളപൊക്കത്തെ തുടർന്ന് വാസയോഗ്യമല്ലാതായി മാറിയ വീടുകളും , ഉപയോഗശൂന്യമായ കിണറുകളും ഗതാഗതയോഗ്യമല്ലതായി മാറിയ റോഡുകളും വൃത്തിയാക്കുന്ന പ്രവർത്തനം DYFI പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്.

പ്രളയം ഏറ്റവും നാശം വിതച്ച മംഗലം, ഇടനാട് ,പാണ്ടനാട് , തിരുവൻവണ്ടൂർ, ആല, കൊഴുവല്ലൂർ , വെൺമണി എന്നീ മേഖലകളിലെ 500 ഓളം വീടുകൾ പ്രവർത്തകർ വൃത്തിയാക്കി . വരും ദിവസങ്ങളിലും പ്രവർത്തനം തുടരുമെന്ന് ഡിവെെഎഫ് ഐ ജില്ലാ സെക്രട്ടറി മനു സി പുളിക്കൻ പറഞ്ഞു.

1500 ഓളം ഡിവെെഎഫ് ഐ പ്രവർത്തകർ ഇന്നത്തെ ശുചീകരണത്തിൽ പങ്കാളികളായി . ശുചീകരണത്തിൽ MLA സജി ചെറിയാനും പങ്കാളിയായി.

കലി തുള്ളി നാശം വിതച്ച പമ്പനദി സാധാരണ നിലയിലേക്ക് എത്തി. പുണ്യനദിയെന്ന് വിളി പേര് ഉള്ള പമ്പയുടെ രൗദ്രതയിൽ വീടും , സമ്പാദ്യവും നഷ്ടപ്പെട്ടത് ലക്ഷകണക്കിന് ജനങ്ങള്‍ക്കാണ്.

ഏറ്റവും കൂടുതൽ തുക റോഡുകളുടെ പുനർനിർമ്മാണത്തിനാണ് വേണ്ടി വരുന്നത്  എന്ന് മന്ത്രി ജി.സുധാകരൻ . തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ ഒരു വർഷം എങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു .കുട്ടികൾക്ക് നൽകാനുള്ള പുതിയ പാഠപുസ്തതകങ്ങൾ അച്ചടിച്ച് തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.

ദുരന്ത മുഖത്ത് കേരള പോലീസ് നടത്തിയത് സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങളെന്ന് ലോകനാഥ് ബെഹറ . ദുരന്തം മുതലെടുത്ത് സാധനങ്ങൾക്ക് അമിത വില ഇടിക്കുന്ന കരിഞ്ചന്തക്കാരെ അഴിക്കുള്ളിൽ ആകുമെന്നും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് പെട്രോളിഗ് ഏർപ്പെടുത്തുമെന്നും ഡിജിപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News