മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു; സന്ദര്‍ശനം മൂന്നു ജില്ലകളില്‍; വെെകിട്ട് അവലോകന യോഗം

തിരുവനന്തപുരം: പ്രളയം ദുരന്തം വിതച്ച ജില്ലകളും പ്രദേശങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍  സന്ദര്‍ശിക്കുന്നു.മൂന്നു ജില്ലകളിലാണ് പിണറായി  സന്ദര്‍ശനം നടത്തുന്നത്.

പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ താമസിക്കുന്നവരെ പിണറായി സന്ദര്‍ശിച്ചു . 8.45 ഓടെ മുഖ്യമന്ത്രി ചെങ്ങന്നൂരിലെത്തി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളെജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ക്യാമ്പിലെ ജനങ്ങളുമായി സംസാരിച്ചു. പിന്നീട് കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി.

11 ന് ആലപ്പുഴ പരേഡ് ഗ്രൗണ്ടിൽ ഇറങ്ങുന്ന മുഖ്യമന്ത്രി ലിയോ 13th സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്നവരെ സന്ദർശിക്കും.

ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി വടക്കൻ പറവൂർ എ ആർ ആർ ഹയർ സെക്കൻഡറി സ്കൂളിലെയും ഗ്രിഗോറിയസ് സ്കൂളിലെയും ക്യാമ്പുകളിലും എത്തും. തൃശൂരിൽ ചാലക്കുടിയിലെ പനമ്പള്ളി സ്മാരക ഗവൺമെന്‍റ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തിയ ശേഷം 3 മണിയോടെ തിരികെ തിരുവനന്തപുരത്തെത്തും. വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News