ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം

ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം. പുരുഷ വിഭാഗം ഹോക്കിയില്‍ ഹോങ്കോങ്കിനെ ഇന്ത്യ തകര്‍ത്തത് എതിരില്ലാത്ത 26 ഗോളുകള്‍ക്ക്.

നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. തുടക്കം മുതല്‍ തന്നെ ഗോള്‍ വേട്ട തുടങ്ങിയ ഇന്ത്യ ആദ്യപകുതിയില്‍തന്നെ 14 ഗോളുകള്‍ കണ്ടെത്തി.

ആകാശ് ദീപ്, രൂപീന്ദര്‍, ഹര്‍മന്‍പ്രീത്, ലളിത് എന്നിവരുടെ ഹാട്രിക് നേട്ടമാണ് ഇന്ത്യയ്ക്ക് വലിയ ജയം സമ്മാനിച്ചത്.

ഇതോടെ 86 വര്‍ഷം പ‍ഴക്കമുള്ള റെക്കോര്‍ഡ് കൂടിയാണ് ഇന്ത്യ തിരുത്തിയെ‍ഴുയത്. യുഎസ്എക്ക് എതിരെ അന്ന് ഒന്നിനെതിരെ 26 ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News