‘കെെത്താങ്ങായി ഇവരുമുണ്ട്’; തകരാറിലായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികള്‍

പ്രളയത്തില്‍ തകരാറിലായ ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികള്‍. സൗജന്യ ക്യാമ്പിൻറെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടം സമാഹരിച്ച 15000 ഭക്ഷണ കിറ്റുകള്‍ ദുരിതബാധിതരുടെ വീടുകളിലെത്തിച്ചു.

വെളളത്തില്‍ മുങ്ങി കേടുവന്ന ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗപ്രദമാക്കി നല്‍കുകയാണ് ചാത്തമംഗലം എന്‍ ഐ ടി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ ടിവി, ഫ്രിഡ്ജ്, മിക്‌സി, ഇലക്ട്രിക് മോട്ടര്‍ അടക്കമുളളവ എത്തിച്ചാല്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് കൊണ്ട് പോകാം.

സംസ്ഥാനത്തെ ഐ ടി ഐ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ സൗജന്യ സേവനത്തിനിറക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. പ്രളയബാധിതര്‍ക്ക് എല്ലാ തരത്തിലുളള സഹായം എത്തിക്കാനായി കോള്‍ സെന്റര്‍ സൗകര്യവും കോഴിക്കോട് ഒരുക്കിയിട്ടുണ്ട്.

ജില്ലാ ഭരണകൂടം സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റിന്റെ വിതരണവും മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇവ പ്രത്യേകം വാഹനങ്ങളില്‍ ദുരിതബാധിതരുടെ വീടുകളിലെത്തിച്ചു. 15000 കിറ്റുകളുടെ പ്രയോജനം അരലക്ഷത്തോളം പേര്‍ക്കാണ് സഹായമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News