ദുരിതാശ്വാസ ക്യാമ്പിലെ ജിമിക്കി കമ്മല്‍ വൈറലായി; ആസിയാ ബീവി വിനായകനൊപ്പം സിനിമയിലേക്ക്

പ്രളയബാധിതരുടെ ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട് വെച്ച ആസിയ ബീവി വൈറലായി. വൈറലാവുക മാത്രമല്ല ആസിയ ബീവിയെ സിനിമയിലും എടുത്തു.

ചേരാനല്ലൂര്‍ സ്വദേശിനിയായ ട്രാഫിക് വാര്‍ഡന്‍ ആസിയ വാടകവീട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ് മുളന്തുരുത്തിയിലെ ക്യാംപിലെത്തിയത്.

സങ്കടപ്പെട്ടിട്ട് കാര്യമില്ല, എല്ലാം ആദ്യം മുതലേ തുടങ്ങാം എന്ന ആത്മവിശ്വാസത്തോടെയാണ് അവര്‍ നൃത്തം ചെയ്തത്. കൂടെ ക്യാമ്പിലെ മറ്റുള്ളവരും നൃത്തം ചെയ്തിരുന്നു.

ക്യാമ്പിലെത്തിയ ഡോക്ടര്‍മാരാണ് ദുരിത ബാധിതരുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ക്യാമ്പില്‍ കലാപരിപാടികള്‍ ആസൂത്രണം ചെയ്തത്. ഇതേത്തുടര്‍ന്നാണ് ആസിയ കുട്ടികള്‍ക്കൊപ്പം ചുവടുവച്ചത്.

ഇനി ആസിയയെ നമുക്ക് വെള്ളിത്തിരയില്‍ കാണാം. കിസ്മത്ത് എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ആസിയ ബീവി അഭിനയിക്കുക.

ആസിയയുടെ നൃത്തവും ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്ന വീഡിയോയും കണ്ട സംവിധായകന്‍ തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ഫ്രാന്‍സിസ് നൊറാണയുടെ തൊട്ടപ്പന്‍ എന്ന കഥയാണ് സിനിമയാവുന്നത്. തിരക്കഥയെഴുതുന്നത് പിഎസ് റഫീക്ക്. വിനായകനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം അവസാനം ചിത്രീകരണം തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News