കേരളത്തിനുള്ള വിദേശ സഹായത്തില്‍ രാഷ്ട്രീയം കളിക്കുന്നവരോട്; തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോ‍ഴും ഈ ജനത ജയിച്ച് കാണാനാഗ്രഹിക്കുന്നൊരു ലോകം നിങ്ങളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമുണ്ട്

കേരളത്തിന് പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമാണെന്ന് ആക്ഷേപം പരക്കെ ഉയരുന്നുണ്ട്.

കേരളത്തിനുള്ള വിദേശ സഹായങ്ങളും നിയമത്തെ വളച്ചൊടിച്ചുകൊണ്ട് മുടക്കാന്‍ ശ്രമിക്കുമ്പോ‍ഴും അതിജീവിച്ച കേരള ജനതയോടുള്ള കൈത്താങ്ങ് ലോകം കാണിച്ചു കൊടുക്കുകയാണ്.

തടസങ്ങള്‍ ഉണ്ടാവുമ്പോ‍ഴും വിവിധ രീതിയില്‍ കേരളത്തെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരികയാണ്.

കേരളത്തിന്‍റെ പുനഃശൃഷ്ടിക്കായി അമേരിക്കന്‍ മലയാളികള്‍ ഫെയ്സ്ബുക്ക് ഫണ്ട് റൈസര്‍ വ‍ഴി ശേഖരിച്ചത് ഒന്നര മില്ല്യണോളം യുഎസ് ഡോളറാണ്.

ഈ തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെത്തും. ഈ ഫണ്ട് റൈസറിൻ്റെ ഫീസായ ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ ഇളവു ചെയ്യാൻ ഫേസ്ബുക്ക് തീരുമാനിച്ചതായാണ് അറിയാന്‍ ക‍ഴിഞ്ഞത്.

അങ്ങനയെങ്കില്‍ അമേരിക്കന്‍ മലയാളികള്‍ ഈ ഉദ്യമത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിക്കുക 10,51,68,750.00 രൂപയാണ്.

ദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തെ സഹായിക്കാന്‍ നിയമങ്ങളുടെ നൂലാമാലകളില്ലാതെ പണമെത്തിക്കാന്‍ ഇങ്ങനെയും ചില മാതൃകകളുണ്ടെന്ന് കാണിക്കുകയാണ് ഈ അമേരിക്കന്‍ മലയാളി കൂട്ടായ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News