അതിജീവിക്കാം, കേരളം ഒപ്പമുണ്ട്; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താല്‍ സോഷ്യല്‍മീഡിയയില്‍ ‘എന്റെ വക പത്തു രൂപ’ ചലഞ്ച്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താന്‍ ഫേസ്ബുക്കില്‍ എന്റെ വക പത്ത് രൂപ ചലഞ്ച്.

ദുരിതാശ്വാസ നിധിയിലേക്ക് 10 രൂപ അയച്ച് സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് 10 ഫ്രണ്ട്‌സിനെ മെന്‍ഷന്‍ ചെയ്താണ് ചലഞ്ചിന് ക്ഷണിക്കുന്നത്.

അവര്‍ പൈസ അയച്ച് സ്‌ക്രീന്‍ ഷോട്ട് കമന്റ് ചെയ്യുന്നു. ചലഞ്ച് ഏറ്റെടുത്തയാളും അവരുടെ ഫ്രണ്ട്‌സിന്റെ ചലഞ്ചിനു ക്ഷണിക്കുന്നു.

ഇതിനോടകം തന്നെ നിരവധി പേര്‍ ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ‘#എന്റെവകപത്തുരൂപ’ ‘#10Rupachallenge’ എന്നീ ഹാഷ് ടാഗുകളിലാണ് ചലഞ്ച് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here