11 മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചു

കൊച്ചി: ഓണത്തിന് പുറത്തിറക്കാനിരുന്ന 11 മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം, ടൊവിനോ തോമസിന്റെ തീവണ്ടി, വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ 11 ചിത്രങ്ങളുടെ റിലീസാണ് മാറ്റിയത്.

ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here