കോഹ്ലിക്ക് വീണ്ടും ഒന്നാം റാങ്ക്; ട്രെന്‍റ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ബ്രാഡ്മാനെയും പിന്തള്ളി

ട്രെന്‍റ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകന്‍ വിരാട് കോഹ്ലി ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 937 പോയിന്‍റോടെ

കരിയറിലെ മികച്ച പ്രകടനവുമായാണ് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.

രണ്ട് ഇന്നിങ്‌സിലുമായി 200 റണ്‍സോടെ (ആദ്യ ഇന്നിങ്ങ്സില്‍ 97, രണ്ടാം ഇന്നിങ്ങ്സില്‍ 103) ടീമിനെ വിജയത്തിലെത്തിച്ച കോഹ്ലി മറ്റൊരു നേട്ടം കൂടി തന്‍റെ പേരിലാക്കി. ഇതിഹാസ താരം

ബ്രാഡ്മാനേയും റിക്കി പോണ്ടിങ്ങിനേയും പിന്നിലാക്കി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് ടീമിനെ വിജയത്തിലെത്തിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ്

കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ബ്രാഡ്മാനും പോണ്ടിങ്ങും ആറ് തവണ ടീമിനെ വിജയത്തിലെത്തിച്ചപ്പോള്‍ ട്രെന്‍ഡ് ബ്രിഡ്ജിലേത് കോഹ്ലിയുടെത് എഴാമത് നേട്ടമായിരുന്നു. ടെസ്റ്റ് ടീം നായകന്‍

എന്ന നിലയില്‍ ഇത് പത്താം തവണയാണ് കോഹ്ലി ടെസ്റ്റിലെ വ്യക്തിഗത സ്‌കോര്‍ 200-ന് മുകളിലെത്തിക്കുന്നത്.

ഒന്നാം സ്ഥാനത്ത് കൂടുതല്‍ പോയിന്‍റ് നേടിയവരുടെ പട്ടികയില്‍ ഇപ്പോള്‍ 11-ാം സ്ഥാനത്താണ് കോഹ്ലി. ഡോണ്‍ ബ്രാഡ്മാന്‍ (961), സ്റ്റീവ് സ്മിത്ത് (947), ലെന്‍ ഹൂട്ടന്‍ (945), ജാക്ക് ഹോബ്‌സ് (942),

റിക്കി പോണ്ടിങ് (942), പീറ്റര്‍ മെയ് (941), ഗാരി സോബേഴ്‌സ് (938), ക്ലൈഡ് വാല്‍ക്കോട്ട് (938), വിവിയന്‍ റിച്ചാര്‍ഡ്‌സ് (938), കുമാര്‍ സംഗക്കാര (938) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News