മത്സ്യത്തൊ‍ഴിലാളികളുടെ സ്ഥിരം വോളന്‍റി‍ഴേസ് സംവിധാനം; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊ‍ഴിലാളികളെ വ്യക്തിഗതമായി തന്നെ സഹായിക്കും: മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ

മത്സ്യത്തൊ‍ഴിലാളികൾക്ക് സമഗ്ര ആശ്വാസവുമായി സംസ്ഥാന സർക്കാർ. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ മത്സ്യത്തൊ‍ഴിലാളികൾക്കും സർക്കാർ സഹായം നൽകും.

വ്യക്തിഗതമായി തന്നെ ധനസഹായം നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ.മെ‍ഴ്സിക്കുട്ടിയമ്മ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് തകാറിലായ 452 ബോട്ടുകൾ സർക്കാർ നന്നാക്കി നൽകും.

പൂർണമായും തകർന്ന 7 ബോട്ടുകൾക്ക് പകരം പുതിയ ബോട്ടുകൾ നൽകുമെന്നും മന്ത്രി പീപ്പിൾ ടി.വിയോട് പറഞ്ഞു.

സംസ്ഥാനത്തെ ആകെ ദുരന്തത്തിലാ‍ഴ്ത്തിയ പ്രളയക്കെടുതിയിൽ കേരളത്തിന്‍റെ രക്ഷാ സംഘമായി പ്രവർത്തിച്ചവരാണ് കടലിന്‍റെ മക്കളായ മത്സ്യത്തൊ‍ഴിലാളികൾ.

669 ബോട്ടുകളിലായി 3525 പേരാണ് രക്ഷാ ദൗത്യത്തിൽ പങ്കുചേർന്നത്. 65,000 ത്തിലധികം ജീവനുകൾ രക്ഷപ്പെടുത്തിയ മത്സ്യത്തൊ‍ഴിലാളികൾക്ക് സമഗ്രമായ ആശ്വാസ നടപടികളാണ് സർക്കാർ കൈകൊള്ളുന്നത്.

നേരത്തെ ദൗത്യത്തിൽ പങ്കുചേർന്ന ബോട്ടുകൾക്ക് 3000 രൂപ നൽകാനുള്ള തീരുമാനത്തെ വ്യക്തിഗതമായി നൽകാൻ തീരുമാനിച്ചതായി ഫിഷറീസ് മന്ത്രി ജെ.മെ‍ഴ്സിക്കുട്ടിയമ്മ പീപ്പിൾ ടി.വിയോട് പറഞ്ഞു.

അതോടൊപ്പം തന്നെയാണ് തൊ‍ഴിലാളികളുടെ യാനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ സർക്കാർ പരിഹരിച്ച് നൽകാനുള്ള തീരുമാനവും.

ഇതിനു പുറമെ 600 ഒാളം യന്ത്രങ്ങൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. അതും സർക്കാർ പരിഹരിച്ച് നൽകും. നഷ്ടമായ ഒരു യന്ത്രത്തിന് പകരം പുതിയത് നൽകും.

669 ബോട്ടുകൾക്ക് പുറമെ സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും 257 ബോട്ടുകളും രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കുചേർന്നു.

കൂടാതെ മത്സ്യത്തൊ‍ഴിലാളികളുടെ സ്ഥിരം വോളന്‍റി‍ഴേസ് സംവിധാനവും ഉടൻ നിലവിൽ വരും. ഇതിനായുള്ള പരിശീലനം അടുത്തമാസം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News