കേന്ദ്രത്തെ ‘ദേശീയ ദുരന്ത’മായി പ്രഖ്യാപിച്ച് #LetKeralaLive ക്യാമ്പയിന്‍; മോദി വൃത്തികെട്ട രാഷ്ട്രീയം ഒഴിവാക്കണം; ക്യാമ്പയിന്‍ ദേശീയതലത്തിലും ശ്രദ്ധേയം

ദുരിതക്കയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും ലഭിക്കുന്ന സഹായങ്ങള്‍ തടയരുതെന്നും ആവശ്യപ്പെട്ട് ഹാഷ്ടാഗ് ക്യാംപയിന്‍ തരംഗമാകുന്നു.

#LetKeralaLive എന്ന ഹാഷ്ടാഗ് ഇതിനകം ട്വിറ്ററില്‍ ട്രെന്റിംഗായി കഴിഞ്ഞു. മലയാളികളെ കൂടാതെ കേരളത്തിനും രാജ്യത്തിനും പുറത്തുനിന്നുമടക്കം അനേകം പേര്‍ കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം കേരളം നേരിടുമ്പോള്‍ സഹായങ്ങള്‍ തടയുവാനും വിദ്വേഷം പ്രചരിപ്പിക്കാനും സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ടീറ്റുകള്‍ ഉന്നയിക്കുന്നത്.

ഒറ്റക്കെട്ടായി നിന്ന കേരളജനത, വ്യാജപ്രചചരണം നടത്തുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്ത സംഘപരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ശക്തമായ ആഹ്വാനമാണ് ഉയരുന്നത്.

കേന്ദ്രം നല്‍കിയ സാമ്പത്തിക സഹായം തീര്‍ത്തും കുറവാണെന്നും ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇയുടെ 700 കോടിരൂപയുടെ സഹായം വേണ്ടെന്നുവെച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഭൂകമ്പം നാശം വിതച്ചപ്പോള്‍ വിദേശസഹായം സ്വീകരിച്ച മോദി പ്രധാനമന്ത്രിയായപ്പോള്‍ അക്കാര്യം മറക്കുകയാണെന്നും ദുരന്തസമയത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും എം.ബി രാജേഷ് എം.പി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here