
കേരളം നേരിട്ട പ്രളയ ദുരിതത്തെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം വലിയ രീതിയിലാണ് മുന്നോട്ട് വരുന്നത് എന്നാല്‍ വിദേശ സഹായങ്ങള്‍ സ്വീകരിക്കാന്‍ നിയമ തടസങ്ങള്‍ ഉണ്ടെന്ന് വാദിക്കുന്ന കേന്ദ്രത്തെ തിരുത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് വലിയ തുക ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ യുഎഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കേന്ദ്രം ഈ കാര്യത്തില്‍ നിലനില്‍ക്കുന്ന തടസങ്ങള്‍ നീക്കാന്‍ തയ്യാറാവണം. യുഎഇ കേരളത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പത്രസമ്മേളനത്തിലൂടെയാണ് പിണറായി അറിയിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ സഹായം നല്‍കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
വ്യക്തികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമെ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുള്ളു എന്നുമാണ് കേന്ദ്രത്തന്‍റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here