ഈ ദുരിതം നമ്മള്‍ അതിജീവിക്കും നിങ്ങള്‍ ഒറ്റയ്ക്കല്ല; കേരളത്തിന് പിന്‍തുണയുമായി ദുബായ് വിമാന കമ്പനി എമിറേറ്റ്സ്

കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കായി ദുബായ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാന കമ്പനിയായ എമിറേറ്റേസിന്റെ സഹായം.

എമിറേറ്റ്സ് വഴി 175 ടൺ അവശ്യവസ്തുക്കൾ ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്ക് എത്തിച്ചത്.

യുഎഇയുള്ള സംഘടനകൾ, വ്യവസായികൾ തുടങ്ങിയവ ശേഖരിക്കുന്ന സാധനങ്ങളാണ് എമിറേറ്റ്സ് കാർഗോ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.

ഇതുവരെ ഏതാണ്ട് 175 ടണ്ണിൽ അധികം അവശ്യവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചുവെന്നും എമിറേറ്റ്സ് അറിയിച്ചു.

യുഎഇ നേതാക്കളുടെ ആഹ്വാനത്തെ തുടർന്നാണ് എമിറേറ്റ്സ് സ്കൈ കാർഗോയുടെ ഈ നീക്കം.

യുഎഇ സമൂഹം, ഭരണ നേതൃത്വം, മനുഷ്യാവകാശ സംഘടനകൾ, ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കൊപ്പം തങ്ങളും കേരളത്തെ കേരളത്തെ സഹായിക്കാൻ ഒപ്പം ചേരുകയാണെന്ന് എമിറേറ്റ്സ് പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി .

13 വിമാനങ്ങളിലായാണ് എമിറേറ്റ്സ് അവശ്യ സാധനങ്ങള്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News