അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഓർത്തഡോക്സ് സഭയുടെ ഏറ്റവും സീനിയർ മെത്രാപ്പോലീത്തയായ തോമസ് മാർ അത്തനാനിയോസ് തിരുമേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ലാളിത്യം, സ്നേഹം, സാഹോദര്യം എന്നിവയുടെ മൂർത്തീമദ്ഭാവമായിരുന്നു തിരുമേനി.

വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും ഇടപെട്ടിരുന്ന തിരുമേനി വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ മുതൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽവരെ പ്രത്യേകം ശ്രദ്ധിച്ചു.

സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെത്തന്നെ ഉൽക്കർഷമുണ്ടാക്കുന്നതിന് വലിയതോതിൽ സംഭാവനചെയ്ത സമർപ്പിതമായ ജീവിതമായിരുന്നു തിരുമേനിയുടേതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here