തീര്‍ച്ചയായും അറിഞ്ഞിരിക്കുക; മുട്ട വെള്ളയുടെ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കും ഫലം ചെയ്യും

ആരോഗ്യമുള്ള ഒരു ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷണവും പോഷകങ്ങളുടെ കലവറയുമാണ് മുട്ട. ദിവസവും ഒരൊ മുട്ട ക‍ഴിക്കുന്നത് ആരോഗ്യത്തിനും ഒപ്പം ചര്‍മ്മ സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യും.

മുട്ടയുടെ വെള്ളയുടെ ഗുണങ്ങള്‍

മുട്ടയുടെ വെള്ള തലച്ചോറിന്റെ പ്രവർത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.
വെള്ളയിൽ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളനാണ് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. അമ്മമാര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്
കുട്ടികള്‍ക്ക് സ്ഥിരമായി മുട്ട വെള്ള കൊടുക്കുന്നത് ബുദ്ധി വികാസത്തിന് ഏറെ സഹായിക്കുന്നു.

യുവാക്കള്‍ മുട്ടയുടേ വെള്ള ക‍ഴിക്കുന്നത് കണ്ടിട്ടില്ലേ.. എന്തു കൊണ്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അതിനുളള കാരണം ഇതാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയതിനാല്‍ മുട്ടയുടെ വെള്ള പേശിവളർച്ചയെ സഹായിക്കുന്നു. വെള്ള, കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും.

എല്ലുകൾക്കു പൊട്ടലുണ്ടാകുന്നതും തടയാനും ഓസ്റ്റിയോപോറോസിസും തടയാനും എല്ലുകളെ ശക്തിപ്പെടുത്താനും മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം സഹായിക്കുന്നു.

ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ളമാത്രം കഴിക്കുക. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മര്‍ദംകുറക്കാന്‍ സഹായിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതും പോഷകസമ്പന്നവുമായതിനാൽ മുട്ടയുടെ വെള്ള വിശപ്പു ശമിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News