ജൂലൈ മുപ്പത് വരെ കേരളത്തിന് അറുന്നൂറ് കോടിയുടെ നഷ്ടം മാത്രം ? ; കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജൂലൈ 30 വരെയുള്ള പ്രളയത്തെക്കുറിച്ച് കേന്ദ്ര സംഘം തയ്യറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കേരളത്തിന് അറൂനൂറ് കോടിയുടെ സഹായത്തിന് മാത്രമേ അര്‍ഹതയുള്ളുവെന്ന് റിപ്പോര്‍ട്ട്.

കേന്ദ്ര പദ്ധതികളിലൂടെയാകും ഇനി സഹായം നല്‍കുന്നതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

മഴ രൂക്ഷമായ ജൂലൈ 21ന് കേരളം ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ കേന്ദ്ര സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്.

പ്രളയ ദുരന്തം ആരംഭിക്കുന്നതിന് മുമ്പ് ആഗസ്റ്റ് 7 മുതല്‍ 12 വരെ കേന്ദ്ര സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി.

ജൂലൈ 30 വരെയുള്ള കണക്കുകളാണ് പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 600 കോടിയുടെ ധനസഹായത്തിന് മാത്രമേ അര്‍ഹതയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്ന് കേരളം ആവശ്യപ്പെട്ടത് ആകട്ടെ 833 കോടി രൂപയും.അതിന് ശേഷം പ്രധാനമന്ത്രി നേരില്‍ കണ്ട പ്രളയം കണക്കിലെടുക്കാതെയാണ് അഞ്ഞൂറ് കോടി രൂപ കേന്ദ്രം പ്രഖ്യാപിച്ചതെന്ന് വ്യക്തം.

നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പ്രഖ്യാപിച്ച നൂറ് കോടിയടക്കം മൊത്തം അറൂനൂറ് കോടിയുടെ ധനസഹായമല്ലെന്ന് ഇനി കൂടുതല്‍ കിട്ടാനുള്ള സാധ്യത ഇല്ലെന്ന സൂചനയും ആഭ്യന്തരമന്ത്രാലയം നല്‍കുന്നു.

കേന്ദ്ര പദ്ധതികളിലൂടെയാകും ഇനി കേന്ദ്ര സഹായം ലഭിക്കുക. ഭവന നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ആവാസ് യോജന, ദേശിയ ഏജന്‍സികളായ എന്‍.എച്ച്,എന്‍.ടി.പി.സി, പി.ജി.സി.ഐ.എല്‍ തുടങ്ങിയിലൂടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തു.

തൊഴിലുറപ്പ് പദ്ധതി വഴിയും സഹായം നല്‍കുമെന്നുമാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതായത് നേരിട്ടുള്ള ധനസഹായം ഇനി കേന്ദ്രത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel