റയില്‍വേ ജീവനക്കാര്‍ നല്‍കുന്ന 200 കോടി രൂപയും കേരളത്തിന് ലഭിക്കാനുള്ള സാധ്യത മങ്ങുന്നു

ദുരന്ത ബാധിതരെ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് റയില്‍വേ ജീവനക്കാര്‍ നല്‍കുന്ന തുക കേരളത്തിന് ലഭിക്കാനുള്ള സാധ്യത കുറവ്. പ്രധാനമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ലഭിക്കുന്ന മുഴുവന്‍ കേരളത്തിന് മാത്രം നല്‍കാന്‍ വ്യവസ്ഥയില്ല.

റയില്‍വേയുടെ 13 ലക്ഷം ജീവനക്കാര്‍ കേരളത്തിനായി സ്വരൂപിച്ച് പ്രധാനമന്ത്രിയുടെ ഫണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നത് 200 കോടി രൂപ. കേരളത്തിന് ലഭിക്കുന്ന കേന്ദ്ര സഹായത്തിലെ അവ്യക്തതയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സഹായനിധിയിലെ ഫണ്ട് ശേഖരണവും കേരളത്തിന് ഉപകരിക്കില്ലെന്ന സൂചനകള്‍ പുറത്ത് വരുന്നത്.

നിലവിലെ ചട്ടം അനുസരിച്ച് ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായുള്ള പണം പ്രധാനമന്ത്രിയുടെ നിധിയിലേയ്ക്ക് സ്വീകരിക്കാനാവില്ല.പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം പറയുന്നുണ്ട്.

പൊതു ആവശ്യത്തിനെന്ന പേരിലെ തുക നല്‍കാനാവു.ലഭിക്കുന്ന തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാന്‍ പ്രത്യേക സമിതിയുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിനായി റയില്‍വേ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് നിക്ഷേപിക്കുന്ന തുക മുഴുവന്‍ കേരളത്തിന് ലഭിക്കണമെന്നില്ല.

കേരളത്തെ സഹായിക്കാന്‍ ഒരു ദിവസത്തെ ശബളം ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് നല്‍കണമെന്നാണ് റയില്‍വേ ബോര്‍ഡ് അദ്ധ്യക്ഷന്‍ അശ്വനി ലൊഹാനി കഴിഞ്ഞ ദിവസം കത്തിലൂടെ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് റെയില്‍വേയിലെ 13 ലക്ഷം ജീവനക്കാരില്‍ നിന്നായി ഏകദേശം 200 കോടി രൂപ ലഭിക്കും.

റയില്‍വേയെ കൂടാതെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും സമാനമായ രീതിയില്‍ കേരളത്തിനായി പണം സ്വരൂപിച്ച് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്.

ദുരിതാശ്വസത്തിന് പുറമെ വര്‍ഗിയ ലഹളകള്‍ക്കും വംശീയ കലാപങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കുന്ന നഷ്ടപരിഹാരം,നിര്‍ധനര്‍ക്കുള്ള ചികിത്സാ ചിലവ് തുടങ്ങിയവര്‍ക്കും ഈ നിധിയില്‍ നിന്ന് സഹായം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News