മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും താഴ്ത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും താഴ്ത്താന്‍ സുപ്രീംകോടതി നിര്‍ദേശം. ആഗസ്റ്റ് 31 വരെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് രണ്ടോ മൂന്നോ അടി താഴ്ത്തിനിര്‍ത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

സുപ്രീംകോടതി തമിഴ്‌നാടിന് അനുവദിച്ച 142 അടിയില്‍ നിന്നും ജലനിരപ്പ് താഴ്ത്തുവാനാണ് കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നത്. ആഗസ്റ്റ് 31 വരെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് രണ്ടോ മൂന്നോ അടി താഴ്ത്തി നിര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം.

മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും ഒന്നിച്ച് തുറന്നത് പ്രളയകാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിച്ച് കേരളം ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി കേരളവും തമിഴ്‌നാടും സഹകരിച്ചു നീങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര പറഞ്ഞു. കോടതി നിര്‍ദേശം പോലെ ആഗസ്റ്റ് 31 വരെ ജലനിരപ്പ് 139 അടിയാക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

142 അടിയായി നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസമിതി ഇന്നലെതന്നെ തള്ളിയിരുന്നു.സെപ്റ്റംബര്‍ ആറിന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News