യുഎഇ വാഗ്ദാനം: വസ്തുതകള്‍ പുറത്ത്; ദുബൈ ഭരണാധികാരിയുടേയും പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ട്വീറ്റുകള്‍ തെ‍ളിവ്

കേരളം നേരിട്ട പ്രളയത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച ധനസഹായം വ്യാജമെന്ന് പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക.

പ്രഖ്യാപനം വ്യാജമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയായി ഇതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.

കേരളം നേരിട്ട മഹാ ദുരന്തത്തെ നേരിടാന്‍ കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമെന്ന വാദം ഉയരുന്ന സമയത്ത് തന്നെയാണ് യുഎഇ യുടെ വാഗ്ദാനത്തോടും കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചത്.

ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെയാണ് സംഘപരിവാരവും ബിജെപി അനുകൂലികളും പ്രഖ്യാപനത്തിന്‍റെ തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നത്.

വാഗ്ദാനം വ്യാജമെന്ന നിലയില്‍ ചില ദൃശ്യമാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നതാണ് പുറത്തുവന്നിരിക്കുന്ന തെളിവുകള്‍.

യുഎഇ പ്രഖ്യാപിച്ച വാഗ്ദാനം കേരളത്തിന്‍റെ നിലവിലെ സ്ഥിതിയില്‍ സംസ്ഥാനത്തിന് അനിവാര്യമാണെന്നും ഇത് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഇതിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

വസ്തുതകള്‍ ഇങ്ങനെ

യുഎഇ ദുരിതാശ്വാസത്തിന്‍റെ
വസ്തുതകൾ പുറത്ത്

ദുബൈ ഭരണാധികാരി സഹായ വാഗ്ദാനം നൽകിയത്
ഓഗസ്റ്റ് 18ലെ ട്വീറ്റിൽ

സഹായത്തിന് നന്ദിയറിയിച്ച്
അന്ന് തന്നെ പ്രധാനമന്ത്രിയുടെ ട്വീറ്റ്

“ഉദാരമായ വാഗ്ദാനം” എന്നാണ്
പ്രധാനമന്ത്രിയുടെ ട്വീറ്റ്

ദുബൈ ഭരണാധികാരിയെ പ്രധാനമന്ത്രി
ടാഗും ചെയ്തു

സഹായം 700 കോടിയുടേതെന്ന
മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ഓഗസ്റ്റ് 21ന്

ട്വീറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തെന്നും രേഖ

ട്വീറ്റിൽ യുഎഇ സർക്കാരിനേയും
ടാഗ് ചെയ്തു

യുഎഇ സർക്കാർ ആദ്യം വിവരം അറിയച്ചത്
യൂസഫലിയെ

ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ്
അന്ന് തന്നെ ട്വീറ്റ് ചെയ്തു

കേരളം വിദേശ സഹായം സ്വീകരിക്കുന്നത് വിദേശ മന്ത്രാലയം തടഞ്ഞു. ഇതറിയിച്ച് ആഗസ്ത് 22 ന് മന്ത്രാലയം വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News