പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് കെെത്താങ്ങായി പൊലീസ് ഹൗസിങ് സഹകരണ സംഘം; ഏഴ് വീടുകൾ നിർമിച്ചു നൽകും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം

എറണറാകുളം: കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവിയും സംഘം പ്രസിഡന്‍റുമായ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പ്രളയം രൂക്ഷമായ ആറു ജില്ലകളിൽ സഹകരണ സംഘം ആറു വീടുകൾനിർമിച്ചു നൽകും. സംസ്ഥാന സഹകരണ വകുപ്പു പ്രളയബാധിതർക്കായി നിർമിച്ചു നൽകുന്നതിൽ ഒരു വീടു നിർമിക്കുന്നതിനുള്ള തുക പൊലീസ് ഹൗസിങ് സഹകരണ സംഘം നൽകും. വീടുകൾ നിർമിച്ചു നൽകുന്നതിനായി ആകെ 35 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പൊലീസ് സഹകരണസംഘം ആദ്യ ഗഡുവായ 25 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. പൊലീസ് മേധാവി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് തുക കൈമാറിയത്. സംഘം വൈസ് പ്രസിഡന്‍റ് ജി.ആർ. അജിത്ത്, സെക്രട്ടറി ടി. അബ്ദുള്ളകോയ. ഡ‍യറക്റ്റർ ബോർഡ് അംഗം കെ.എസ്. ചന്ദ്രാനന്ദൻ എന്നിവർ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News