പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കുതിരാന്‍ തുരങ്കത്തിലൂടെ താത്ക്കാലിക ഗതാഗതം സൗകര്യമൊരുക്കി

പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കുതിരാന്‍ തുരങ്കത്തിലൂടെ താത്ക്കാലിക ഗതാഗതസൗകര്യമൊരുക്കി. ഇടതു തുരങ്കത്തിലൂടെ അവശ്യസര്‍വ്വീസുകളെയും സര്‍ക്കാര്‍ വാഹനങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളെയുമാണ് കടത്തി വിടുന്നത്.

ആംബുലന്‍സ് ഫയര്‍ഫോ‍ഴ്സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെയും സർക്കാർ വാഹനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളെയുമാണ് കടത്തിവിടുന്നത്. രാവിലെ 8 മുതൽ വൈകീട്ട് 6 വരെ 5 ദിവസത്തേക്ക് ഈ രീതിയിൽ പോലീസ് നിയന്ത്രണത്തിൽ വാഹനങ്ങളെ കടത്തിവിടും.

കനത്ത മഴയിൽ കുതിരാനിൽ മണ്ണിടിഞ്ഞ് ദേശീയ പാതയിൽ ഗതാഗത തടസ്സം രൂക്ഷമായിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രിമാരായ AC മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവർ കുതിരാൻ സന്ദർശിച്ച ശേഷം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭാഗികമായി ഗതാഗതം ആരംഭിച്ചത്.

തുരങ്കത്തിൽ വൈദ്യുതീകരണമുൾപ്പെടെ പൂർത്തിയാവാനുണ്ട്. കേരളത്തിലെ ആദ്യ തുരങ്ക പാതയായ കുതിരാനിൽ 963 മീറ്റർ വീതം നീളമുള്ള ഇരട്ട തുരങ്കങ്ങളാണുള്ളത്. 2016 ലാണ് ദേശീയ പാതയിൽ ഇരട്ട തുരങ്കങ്ങളുടെ നിർമാണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here