വിദേശമദ്യവില്‍പനശാലകള്‍ക്ക് രണ്ടു ദിവസം അവധി; ഇത് ചരിത്രത്തിലാദ്യം

തിരുവനന്തപുരം: തിരുവോണദിനത്തിലും ചതയദിനത്തിലും വിദേശമദ്യവില്‍പനശാലകള്‍ക്ക് അവധി.

ബിവറേജസ് കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായാണ് തിരുവോണത്തിന് അവധി നല്‍കുന്നത്. ബെവ്‌കോയുടെ 270 വില്‍പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ ബിയര്‍പാര്‍ലറുകളുള്‍പ്പെടെ 36 ഷാപ്പുകളും അന്ന് അവധിയാണ്.

ജീവനക്കാരുടെ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് തിരുവോണദിവസത്തെ അവധി.എന്നാല്‍ ബാറുകള്‍ തിരുവോണത്തിന് പതിവുപോലെ പ്രവര്‍ത്തിക്കും.

എല്ലാ മാസങ്ങളിലും ഒന്നാംതീയതിക്ക് പുറമേ ഗാന്ധിജയന്തി, ഗാന്ധി രക്തസാക്ഷിത്വദിനം, ശ്രീനാരായണഗുരു ജയന്തി, സമാധി, ലഹരിവിരുദ്ധദിനം, ദുഃഖവെള്ളി എന്നീ ദിവസങ്ങളിലാണ് വില്‍പനശാലകള്‍ക്ക് അവധി.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, റംസാന്‍, ക്രിസ്മസ്, ഈസ്റ്റര്‍ എന്നീ പൊതു അവധിദിനങ്ങള്‍ വില്‍പനശാലകള്‍ക്ക് പ്രവൃത്തിദിനങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News