ഉത്രാടക്കിഴി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി സൗമ്യവതി തമ്പുരാട്ടി

കോട്ടയം: പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഉത്രാടക്കിഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി സൗമ്യവതി തമ്പുരാട്ടി.

കൊച്ചി രാജവംശത്തിലെ തമ്പുരാട്ടിമാര്‍ക്ക് പാരമ്പര്യ അവകാശമായി നല്‍കിപ്പോരുന്ന ഉത്രാടക്കിഴി കോട്ടയം വയസ്‌കര രാജ് ഭവനില്‍ സൗമ്യവതി തമ്പുരാട്ടി ഏറ്റുവാങ്ങി. അതില്‍ നിന്നും ഒരു രൂപ എടുത്ത ശേഷമാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

കൊച്ചി രാജവംശത്തിലെ സ്ത്രീകള്‍ക്ക് രാജവാഴ്ച്ച കാലത്ത് പുതുവസ്ത്രം വാങ്ങാന്‍ നല്‍കി വന്നിരുന്നതാണ് ഉത്രാടക്കിഴി.

കോട്ടയം വയസ്‌കരക്കുന്നിലെ രാജഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഉള്ളുനിറഞ്ഞ സന്തോഷത്തോടെയാണ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് സൗമ്യവതി തമ്പുരാട്ടി 1001 രൂപയുടെ ഉത്രാടക്കിഴി ഏറ്റുവാങ്ങിയത്.അതില്‍ നിന്നും ഒരു രൂപ എടുത്ത ശേഷം ബാക്കി തുക പ്രളയബാധിതര്‍ക്കു വേണ്ടി നല്‍കുന്നതായി പ്രഖ്യാപിച്ചത്.

കൊച്ചി രാജവംശത്തില്‍പ്പെട്ട ഇളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ അംഗമാണ് സൗമ്യവതി തമ്പുരാട്ടി.

കൊച്ചി രാജവംശത്തിലെ പിന്‍മുറക്കാരി എന്ന നിലയില്‍ 1001 രൂപയാണ് ഉത്രാടക്കിഴിയായി നല്‍കുന്നത്. സംസ്ഥാനത്ത് 74 പേര്‍ക്കാണ് ഉത്രാടക്കിഴി നല്‍കുന്നതെങ്കിലും കോട്ടയം ജില്ലയില്‍ സൗമ്യവതി തമ്പുരാട്ടി മാത്രമാണ് ഉത്രാടക്കിഴിയുടെ അവകാശി.

തൃശൂര്‍ ജില്ലാകലക്ടര്‍ പ്രത്യേക പ്രതിനിധി വഴി കോട്ടയം തഹസില്‍ദാര്‍ക്ക് നല്‍കുന്ന കിഴിപണം വയ്ക്കര രാജ്ഭവന്‍ കോവിലകത്തെത്തി തമ്പുരാട്ടിക്ക് കൈമാറുന്ന ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News