വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക

തിരുവനന്തപുരം: ഓഗസ്റ്റ് 27, 28 തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അറിയിപ്പ് ഇങ്ങനെ:

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ 25 ശതമാനമോ അതില്‍ കുറവോ സ്ഥലങ്ങളില്‍) 2018 ആഗസ്റ്റ് 27 & 28 തിയതികളില്‍ ശക്തമായ (7 11 സെ . മി 24 മണിക്കൂറില്‍) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മുന്നറിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കുക.

ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് വഴി അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 ുാ ീേ 7 മാ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

10. വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ പ്രധാനപ്പെട്ട രേഖകള്‍ വെള്ളം നനയാത്ത രീതിയില്‍ ഒരു പ്ലാസ്റ്റിക് കവറിലോ മറ്റോ സൂക്ഷിക്കുക. താമസം മാറേണ്ട സാഹചര്യം ഉണ്ടായാല്‍ ഇത് കയ്യില്‍ കരുതുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

11. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ ഇഴജന്തുക്കളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രദ്ധിക്കുക.

12. വെള്ളം കയറി താമസം മാറേണ്ട സാഹചര്യം ഉണ്ടായാല്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ അവയെ കെട്ടിയിടുകയോ കൂട്ടിലടച്ചിടുകയോ ചെയ്യാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അവയ്ക്ക് സ്വയം നീന്തി രക്ഷപെടുവാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News