പ്രളയക്കെടുതി: കാലടി സര്‍വ്വകലാശാലയില്‍ നഷ്ടം 10 കോടിയോളം

കൊച്ചി: പ്രളയക്കെടുതി മൂലം വലിയ നഷ്ടം സംഭവിച്ച പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് കാലടി സംസ്‌കൃത സര്‍വ്വകലാശാല.

ഏകദേശം 10 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സര്‍വ്വകലാശാലക്ക് ഉണ്ടായത്. വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വരെ പ്രളയത്തില്‍ നശിച്ചു

കാലടി സംസ്‌കൃത സര്‍വ്വകലാശാല കാമ്പസ്സില്‍ വെള്ളം കയറാത്ത ഒരു കെട്ടിടം പോലുമില്ല.

ഭരണ വിഭാഗത്തിലെ ഉള്‍പ്പെടെ വിലയേറിയ രേഖകളും ഉപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചു. ജനറേറ്ററുകള്‍, വാഹനങ്ങള്‍, പ്രിന്റിംഗ് പ്രസ്സ് എന്നിവക്കും സാരമായ നഷ്ടമുണ്ട്.

ഹോസ്റ്റലില്‍ വെള്ളം കയറിയത് മൂലം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ നശിച്ചു. വസ്ത്രങ്ങളും ആഭരണങ്ങളും ഉള്‍പ്പെടെ വിലയേറിയവ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായി.

പത്ത് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് ഫണ്ടിംഗ് ഏജന്‍സികളുടെയും സഹായം തേടാന്‍ ഒരുങ്ങുകയാണ് സര്‍വ്വകലാശാല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News