രാജ്യത്തെ വിഭജിക്കാന്‍ സംഘപരിവാര്‍ നീക്കം; സംസ്ഥാനങ്ങളെ തമ്മില്‍ തല്ലിക്കാന്‍ ശ്രമം; കേരളത്തിനെതിരെ ആസൂത്രിത ഗൂഢാലോചന; ചരിത്രം തിരുത്തി സംഘപരിവാറിന്റെ വ്യാജപ്രചരണം

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ മറവില്‍ കേരളത്തിനെതിരെ സംഘപരിവാറിന്റെ ആസൂത്രിത ഗൂഢാലോചന. വിക്കിപീഡിയ എഡിറ്റ് ചെയ്ത് ചരിത്രം തിരുത്തി കൊണ്ടാണ് സംഘപരിവാറിന്റെ ഗൂഢാലോചന.

2013ലെ ഉത്താരാഖണ്ഡ് പ്രളയത്തില്‍ കേരളം സംഭാവന നല്‍കിയില്ലെന്ന്, വിക്കിപീഡിയ തിരുത്തി കൊണ്ടായിരുന്നു ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വ്യാജപ്രചരണം. മറ്റു സംസ്ഥാനങ്ങള്‍ കോടികള്‍ സംഭാവന നല്‍കിയപ്പോള്‍ കേരളം ഒന്നും നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു കെ സുരേന്ദ്രന്റെ പോസ്റ്റ്.

എന്നാല്‍ കേരള സര്‍ക്കാര്‍ രണ്ടു കോടി ധനസഹായം നല്‍കിയിരുന്നെന്ന വസ്തുത തിരുത്തിക്കൊണ്ടായിരുന്നു സംഘപരിവാര്‍ പ്രചരണം. മന്ത്രിമാരടക്കമുള്ളവരുടെ ഒരു ദിവസത്തെ ശമ്പളവും ഉത്താരാഖണ്ഡിന് കേരളം നല്‍കിയിരുന്നു.

വിക്കിപ്പീഡിയയില്‍ നീക്കം ചെയ്ത വാചകം ഇതാണ്. ‘Kerala offered 20 million rupees and the state govt employees have donated their one day salary ‘. എഡിറ്റ് ഹിസ്റ്ററി പ്രകാരം ഓഗസ്റ്റ് 23 , 6:49 പി.എമ്മിന് 272 ബൈറ്റുകളാണ് നീക്കം ചെയ്തത്.


മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വിക്കിപ്പീഡിയ തിരുത്തി, പൂര്‍വ്വ സ്ഥിതിയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News