കേരളത്തിന് സഹായഹസ്തവുമായി സണ്ണി; ധനസഹായത്തിന് പുറമെ അരിയും പരിപ്പും

ധനസഹായത്തിന് പുറമെ കേരളത്തിലെ ജനങ്ങള്‍ക്കായി 1200 കിലോ അരിയും പരിപ്പും എത്തിച്ച് ബോളിവുഡ് നടി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും.

കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ അയക്കുന്നതിലെ തന്റെ സന്തോഷം സണ്ണി സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.

ഇപ്പോഴത്തെ അവസ്ഥയില്‍ നല്‍കുന്ന 1200 കിലോ ഭക്ഷ്യവസ്തുക്കള്‍ കേരളത്തിന് തികയില്ലെന്ന് അറിയാമെന്നും പ്രളയബാധയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി ലിയോണ്‍ 5 കോടി രൂപ സംഭാവന നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഈ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഒടുവില്‍ താരത്തിന്റെ ഓഫീസ് തന്നെ ഇതിന് വിശദീകരണവുമായി മുന്നോട്ടു വരികയായിരുന്നു.

കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് താരം സംഭാവന നല്‍കിയെന്നും എന്നാല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ താരത്തിന് താത്പര്യമില്ലെന്നും ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here