ഇത് അതിജീവനത്തിന്‍റെ ഓണം

ഇത് അതിജീവനത്തിന്‍റെ ഓണമാണ്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടമായ ജനലക്ഷങ്ങള്‍ എല്ലാത്തിനെയും അതിജീവിച്ച് ഒറ്റക്കെട്ടായി നിന്ന് ഒാണത്തെ വരവേല്‍ക്കുന്നു. ഞങ്ങളുടെ സഹോദരന്മാര്‍ ക്യാമ്പുകളില്‍ ക‍ഴിയുമ്പോള്‍ ഞങ്ങളെങ്ങനെ ഓണമാഘോഷിക്കുമെന്നാണ്, മലയാളികള്‍ ചോദിക്കുന്നത്. ഇത് കരുണയുടേയും അതിജീവനത്തിന്‍റേയും ഓണമാണ്.

ജാതി മത രാഷ്ട്രീയ വര്‍ണ ഭേദമില്ലാതെ നാട് ഒരുമിച്ച് നിന്ന് പ്രളയത്തെ തോല്‍പ്പിച്ച് തിരിച്ചു വരികയാണ്.  മുന്‍ വര്‍ഷങ്ങളില്‍ ഉത്രാട ദിനത്തിലും തിരുവോണ ദിനത്തിലും നഗരങ്ങളത്രയും തിരക്കിലായിരുന്നെങ്കില്‍ ഇത്തവണ അത്തരമൊരു സാഹചര്യമല്ല നിലവില്‍.
ക്യാമ്പുകളിലേക്കുള്ള  സാധനങ്ങള്ക ഒരുക്കുന്നതിന്‍റെ തിരക്കിലാണ് തലസ്ഥാന നഗരവും.

അതിജീവനത്തിന്റെ ഓണദിനത്തില്‍, പ്രളയത്തിൽ സർവതും നഷ്ടമായ സഹോദരങ്ങൾക്ക‌് കൈത്താങ്ങാകാൻ ഓണക്കോടികളും സദ്യയും  പൂക്കളും , ഒ‍ഴിവാക്കി ആഘോഷങ്ങൾക്കും അവധി നൽകിയിരിക്കുകയാണ‌് മലയാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News