വാജ്പേയുടെ അനുശോചന യോഗത്തില്‍ പങ്കെടുത്തില്ല;  മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ അംഗത്തിനെതിരെ പ്രതികാര നടപടി;  കളളക്കേസ് ചുമത്തി ഒരു വര്‍ഷത്തെക്ക് കസ്റ്റഡിയില്‍ വിട്ടു

അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയുടെ അനുശോചന യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ അംഗത്തിനെതിരെ പ്രതികാര നടപടി. ഔറംഗാബദ് കോര്‍പ്പറേഷന്‍ അംഗം സെയ്ദ് മദീന്‍ സയ്യദ് റാഷിദിനെയാണ് കള്ലകേസ് ചുമത്തി ഒരു വര്‍ഷത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് ഇക്ക‍ഴിഞ്ഞ ആഗസ്റ്റ് 17 നാണ് മഹാരാഷ്ട്രയിലെ ഔറംഗാബദ് കോര്‍പ്പറേഷനില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചത്.

എന്നാല്‍, വാജ്പേയുടെ നിലപാടുകളോട് യോജിക്കാന്‍ തനിക്ക്സാധിക്കില്ലെന്നും യോഗത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടന്നും അറിയിച്ച് AIMIM എന്ന പാര്‍ട്ടിയില്‍ നിന്നുള്ള കോര്‍പ്പറേഷന്‍ അംഗം സെയ്ദ് മദീന്‍ സയ്യദ് റാഷിദ് രംഗത്തെത്തി.

ഇത് കോര്‍പ്പറേഷനിലെ ബിജെപി അംഗങ്ങളെ ചൊടിപ്പിക്കുകയും അവര്‍ കൂട്ടത്തോടെ റാഷിദിനെ മര്‍ദ്ദിക്കുകയുമായിരുന്നു.സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസ് എടുത്തു.

എന്നാല്‍,റാഷിദിനു മേല്‍ സാമുദായിക ചേരിതിരിവുണ്ടാക്കല്‍,കലാപമുണ്ടാക്കല്‍,ഗുരുതര കുറ്റകൃത്യങ്ങള്‍ തടയാനായി മഹാരാഷ്ട്രയിലുള്ള MPDA ആക്ട് എന്ന പ്രത്യേക നിയമം ഉള്‍പ്പടെയുള്ല വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയും ഒരു വര്‍ഷത്തേക്ക് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്തു.

അതേസമയം,ആക്രമണത്തില്‍ പങ്കെടുത്ത അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും അവരെ ഉടന്‍ വിട്ടയച്ചു. മനുഷ്യ മനസാക്ഷിക്ക്
നിരക്കാത്തതും നീതിയുക്തമല്ലാത്തതുമായ ഈ നടപടിക്കെതിരെ മനുഷ്യാവകാശ
പ്രവര്‍ത്തകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News