പ്രളയക്കെടുതി; വിദേശ സഹായം വേണ്ടെന്ന കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ബിനോയ് വിശ്വം സുപ്രീംകോടതിയിലേക്ക്

വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് രാജ്യസഭാ എംപി ബിനോയ് വിശ്വം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. നാശനഷ്ടങ്ങള്‍ പോലും പൂര്‍ണമായും കണക്കാക്കാത്ത പശ്ചാത്തലത്തില്‍ വിദേശ സഹായം വേണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ദുരന്ത സമയങ്ങളില്‍ നിബന്ധനകളില്ലെങ്കില്‍ വിദേശ സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിനോയി വിശ്വം കോടതിയെ സമീപിച്ചത്.വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് തുടരവെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം.

വിദേശസഹായം വേണ്ടെന്ന നിലപാട് ഭരണഘടനയുടെ 21 ആം വകുപ്പ് പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കലാണെന്നും, 14 വകുപ്പ് പ്രകാരം നിയമം നല്‍കുന്ന തുല്യസംരക്ഷണത്തിന്റെ നിഷേധമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് പദ്ധതി വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.ദേശിയ ദുരന്ത നിവാരണ നിയമ പ്രകാരം നാശനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷമേ വിദേശ സഹായത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാടുള്ളൂ.

എന്നാല്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കു ലഭ്യമായിട്ടില്ലാത്തതിനാല്‍ സഹായം വേണ്ടെന്ന ഇപ്പോഴത്തെ കേന്ദ്രനിലപാട് തിരുത്തപ്പെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം വാജ്‌പേയ് മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയും വിദേശസഹായം സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News