ദുരിത ബാധിതര്‍ക്കായി യുഎഇയിൽനിന്ന് ദുരിതാശ്വാസ വസ്തുക്കളുമായി എമിറേറ്റ്സ് വിമാനങ്ങൾ തിരുവനന്തപുരത്തെത്തി

കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കായി യുഎഇയിൽനിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള എമിറേറ്റ്സ് വിമാനങ്ങൾ തിരുവനന്തപുരത്തെത്തി.

175 ടൺ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്ന് കേരളത്തിലേക്ക് എത്തിച്ചത്.

എമിറേറ്റ്സ് സ്കൈ കാർഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയിൽ ഇത്രയും സാധനങ്ങൾ എത്തിച്ചതെന്നു അധികൃതര്‍ അറിയിച്ചു.

ഉണങ്ങിയ ഭക്ഷണ സാധനങ്ങൾ, കമ്പിളി, ജീവൻരക്ഷാ ബോട്ടുകൾ തുടങ്ങിയവയാണ് കേരളത്തിലേക്ക് എത്തിച്ചത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രളയബാധിത പ്രദേശങ്ങളിൽ ഇവ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here