ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടിട്ടില്ലെന്ന് യുഎന്‍ സംഘം; ‘മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍’

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് യൂണിസെഫ് സംഘം.

ക്യാമ്പുകളിലെ വൃത്തി, ഭക്ഷണത്തിന്റെ ഗുണമേന്മ, സുരക്ഷിതത്വം, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയൊക്കെയാണ് സംഘം പരിശോധിച്ചതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ പറഞ്ഞു.

ആലപ്പുഴ ജില്ലാ കലക്ടര്‍ പറയുന്നു:

പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയ ന്യൂയോര്‍ക്ക് ആസ്ഥാന ആയി പ്രവര്‍ത്തിക്കുന്ന UNICEFന്റെ പ്രതിനിധികള്‍ ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

UNICEF ന്റെ 3 അംഗ ടീമാണ് ജില്ലയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. വൃത്തി, ഭക്ഷണത്തിന്റെ ഗുണമേന്മ, സുരക്ഷിതത്വം, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയൊക്കെയാണ് മുഖ്യമായും സംഘം പരിശോധിച്ചത്.

SN കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പു സന്ദര്‍ശിച്ച ടീം അഗങ്ങള്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി.

ക്യാമ്പിലെ എല്ലാ സജ്ജീകരണങ്ങളേയും പ്രശംസിച്ചതോടൊപ്പം തന്റെ 20 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും ഗുണമേന്മയുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലായെന്ന് സംസ്ഥാന സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും പ്രകീര്‍ത്തിച്ചു കൊണ്ട് UNICEF അംഗം BANKU BIHARI SARKAR ക്യാമ്പിലെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.

ക്യാമ്പിലെ ഹെല്‍ത്ത് & സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങളെ പറ്റി വിശദമായി ചോദിച്ചറിഞ്ഞ അംഗങ്ങള്‍ ക്യാമ്പിലെ Waste Disposal സംവിധാനങ്ങളില്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തുകയും കണിച്ചുകുളങ്ങരയിലെ വേസ്റ്റ് മാനേജ്‌മെന്റ് യൂണിറ്റിലെത്തി പ്രവര്‍ത്തങ്ങള്‍ കാണുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

Food Waste Management ഫലപ്രദമായി നടപ്പിലാക്കിയതിന് ക്യാമ്പിലെ ഹെല്‍ത്ത് സാനിറ്റേഷന്‍ ടീമിനെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് സംഘം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News