സുമനസുകള്‍ ഇവര്‍ക്കായി ഒരുക്കുന്നത് സാന്ത്വനത്തിന്റെ ഓണക്കാലം

പ്രളയം അവസാനിച്ചെങ്കിലും തിരിച്ച് പോകാന്‍ വീടുകളില്ലാത്ത നാന്നൂറിലധികം പേരാണ് ആലുവ യു.സി ക്യാമ്പില്‍ ഓണനാളിലുള്ളത്.

തിരിച്ച് കിട്ടിയ ജീവനുമായി കഴിയുന്ന ഇവര്‍ക്ക് ഓണാഘോഷമൊരുക്കുകയാണ് അധികൃതരും നാട്ടുകാരും ചേര്‍ന്ന്.

പ്രളയം വിതച്ച നാശത്തില്‍ നിന്നും കരകയറിയ ഇവര്‍ക്ക് ജീവന്‍ മാത്രമേ സ്വന്തമായുള്ളൂ. ഇത്തരത്തില്‍ ഇവിടെ എത്തിച്ചേര്‍ന്ന നാന്നൂറിലധികം പേരാണ് ഇവിടെ ഒരു കുടുംബമായി കഴിയുന്നത്. കിടപ്പാടം പോലും വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയ ഇവര്‍ക്ക് ഇത്തവണ ഓണം ക്യാമ്പിലാണ്.

ആലുവ യു.സി. കോളേജിലെ ക്യാമ്പില്‍ വിപുലമായ ഓണാഘോഷങ്ങളൊന്നും തന്നെ ഇല്ല. എന്നാല്‍ നിരവധി സുമനസ്സുകള്‍ ഒന്നിച്ച് ചേര്‍ന്ന് ഇവര്‍ക്കായി ഒരുക്കുന്നത് സാന്ത്വനത്തിന്റെ ഒരോണക്കാലമാണ്.

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് യു.സി കോളേജിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഓണ സദ്യ ഒരുക്കുന്നത്. ക്യാമ്പിലെ നാന്നൂറിലധികം ആളുകള്‍ക്കും ഈ തിരുവോണനാളില്‍ ഇവര്‍ സദ്യ വിളമ്പും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News